കരിക്കോട്ടക്കരി :കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ആദ്യ സമ്മേളനം കരിക്കോട്ടക്കരിയിലെ കൂമന്തോട് വാർഡിൽ നടന്നു.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ പരിപാടികളുടെ മണ്ഡലം തല ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബെന്നി തോമസ് മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഡിസിസി സെക്രട്ടറി വി ടി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ചാക്കോ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം, മാത്യു എം കണ്ടത്തിൽ, കോൺഗ്രസ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ ജെയിൻസ് ടി മാത്യു,മനോജ് എം കണ്ടത്തിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോസിലി വിൽസൺ, വാർഡ് പ്രസിഡണ്ട് അഗസ്റ്റിൻ തടത്തിൽ, ബൂത്ത് പ്രസിഡണ്ട് റെന്നി ആലപ്പാട്ട് എന്നിവർ സംസാരിച്ചു.
ആദ്യകാല കോൺഗ്രസ് പ്രവർത്തകരെയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും സംസ്ഥാന തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും, കലാസാഹിത്യ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും കെപിസിസി പ്രസിഡണ്ട് ആദരിച്ചു.

0 Comments