മൊതക്കര: ജി എൽ പി എസ് മൊതക്കരയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിജയോത്സവവും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ടി പ്രഫഷണൽസിന്റെ വാട്സാപ്പ് ഗ്രൂപ്പാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ബാഗും മറ്റ് പഠനസാമഗ്രികളും സംഭാവന ചെയ്തത്. ഹെഡ്മിസ്ട്രസ് വി.എ ദേവകി ,എം. മണികണ്ഠൻ, എം. പി പ്രകാശൻ, കെ.എ മേരി, വി. സി ജയേഷ്കുമാർ, കെ അണിമ, എം.എ ബാലൻ എന്നിവർ സംസാരിച്ചു.

0 Comments