കോഴിക്കോട്: കോഴിക്കോട് തെരുവ് നായകളുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം നടന്നത്. കൊഴുക്കല്ലൂർ സ്വദേശി അനീഷിൻ്റെ മകൾ ആൻവിയയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അതേസമയം പല്ല് തേയ്ക്കാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കഴുത്തിനും കൈയ്ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
0 Comments