അപ്ഹോൾസ്റ്ററി വർക്കേഴ്സ് അസോസിയേഷൻ്റെ അംഗത്വക്യാമ്പയിൻ തോണിച്ചാലിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു

 മാനന്തവാടി: അപ്ഹോൾസ്റ്ററി വർക്കേഴ്സ് അസോസിയേഷൻ്റെ  അംഗത്വക്യാമ്പയിൻ തോണിച്ചാലിൽ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ അഫീൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ,ട്രഷറർ സനോജ് കുമാർ, കെ അസീസ്, സഞ്ജു വിൻസന്റ, മനോജ്  പി,ജോമേഷ് മാർട്ടിൻ,ഷാജഹാൻ, കെ സുജിത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments