വയനാട്: പുല്‍പ്പള്ളി ചെറുപള്ളിയില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ചെറുവള്ളി കുഞ്ഞന്റെ ഒന്നര ഏക്കറിലെ നാല് തെങ്ങുകളും 40 പൂവന്‍ വാഴകളും മാവ്, കാപ്പി തുടങ്ങിയ വിളകളും നശിപ്പിച്ചു.
മണിക്കൂറുകളോളം ആന പ്രദേശത്ത് തമ്പടിച്ചതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപക കൃഷിനാശം ഉണ്ടാക്കിയ ആന പ്രദേശത്തെ വീട്ടുമുറ്റത്തുള്ള തൊഴുത്ത് തകര്‍ത്തു. തുടര്‍ന്ന് അതേ വീടിന്റെ ഒരു ഭാഗവും മറിച്ചിട്ടു. ആനയെ ഓടിക്കാനായി ശബ്ദമുണ്ടാക്കിയ ആളുകൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. പ്രദേശവാസിയായ കുട്ടപ്പന്റെ വീട്ട് മുറ്റത്തുണ്ടായിരുന്ന മാലിന്യ ടാങ്ക് ചവിട്ടി പൊട്ടിച്ചു. നിരവധി പേരുടെ കൃഷിയും കാട്ടാന നശിപ്പിച്ചു.

0 Comments