നെന്മേനിയിൽ ജല സുസ്ഥിരത വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഗുണഭോക്തൃ കമ്മിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നെന്മേനി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

 


സുൽത്താൻബത്തേരി: നെന്മേനിയിൽ ജല സുസ്ഥിരത പദ്ധതിയുടെ ഭാഗമായി വിവിധ ഗുണഭോക്തൃ കമ്മിറ്റിയുടെ  നിർമ്മാണ പ്രവർത്തനങ്ങളുടെ നെന്മേനി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പഞ്ചായത്തിലെ 11 ഗുണഭോക്തൃ കമ്മിറ്റികളുടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ നെന്മേനി പഞ്ചായത്ത് തല ഉൽഘാടനമാണ്  നടത്തിയത്. വിവിധ പദ്ധതികളിലായി 44 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടക്കുക. പന്ത്രണ്ടാം വാർഡിലെ കളമോട് പദ്ധതിക്കാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  റ്റി ജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി ടി ബേബി, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന ശശീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ കെ വി കൃഷ്ണൻ കുട്ടി, ഷീല പുഞ്ചവയൽ, കെ വി ശശി, ജയലളിത വിജയൻ, ട്രൈബൽ ഡവലപ്പ്മെൻ്റ്  സ്പെഷ്യലിസ്റ്റ് എ യോഹന്നാൻ, എ സി പത്രോസ്, ആൻ്റണി ചീരാൽ, മുൻ ഡയറ്റ് പ്രിൻസിപ്പാൾ പി ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments