സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സി. ബി.എസ് സി ജില്ലാതല അധ്യാപക പരിശീലന പരിപാടി നടന്നു

 


സുൽത്താൻ ബത്തേരി:  സുൽത്താൻ ബത്തേരി ഐഡിയൽ  ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സി. ബി.എസ് സി ജില്ലാതല അധ്യാപക പരിശീലന പരിപാടി നടന്നു. സാമൂഹ്യ പുരോഗതിക്ക് അധ്യാപകരുടെ പങ്കാളിത്തം നിസ്തുലമായതാണെന്ന് കൗൺസിൽ ഓഫ് സി. ബി.എസ് സി സ്കൂൾസ് ജില്ലാ പ്രസിണ്ടൻ്റ് വി.ജി സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വിജ്ഞാന വിതരണം മാത്രമല്ല ഉത്തമ പൗരൻമാരെ വാർത്തെടുക്കുക എന്നതുകൂടി ആയിരിക്കണം വിദ്യാഭ്യാസ പ്രവർത്തനം. അധ്യാപക പരിശീലനങ്ങൾ ഉൾപ്പെടെ ഗുണ നിലവാരം ഉറപ്പുവരുത്താൻ കൃത്യമായ നടപടിക്രമങ്ങൾ ഉണ്ട്. സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ജില്ലാതല അധ്യാപക പരിശീലന പരിപാടി സി.ബി.എസ് സി സ്കൂൾസ് ജില്ലാ പ്രസിണ്ടൻ്റ് വി.ജി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്കൂൾസ് കൗൺസിൽ ജില്ലാ ട്രഷറർ സി.കെ സമീർ, ഐഡിയൽ സ്നേഹഗിരി പ്രിൻസിപ്പർ എം.എ ജാസ്, എൻ.എ അഭിജിത്ത്, ബി ശ്രുതി,കെ.പി സജിത എന്നിവർ സംസാരിച്ചു.

ജില്ലയിലെ മുഴുവൻ സി. ബി. എസ് ഇ അധ്യാപകർക്കും വ്യത്യസ്ത വിഷയങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലായാണ് ഏകദിന പരിശീലന പരിപാടി നടത്തിയത്.

Post a Comment

0 Comments