നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, പരാജയഭീതിയിൽ യുഡിഎഫ് സ്വീകരിക്കുന്നത് അപകടകരമായ കൂട്ടുകെട്ട് ; എം വി ഗോവിന്ദൻ



തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരാജയഭീതിയിൽ യുഡിഎഫ് സ്വീകരിക്കുന്നത് അപകടകരമായ കൂട്ടുകെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇതിന് നിലമ്പൂരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും യുഡിഎഫിലെ ഘടക കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വെൽഫയർ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ തീരുമാനമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലാകും സീറ്റ് നൽകുക. നിലമ്പൂരിലെ പിന്തുണക്ക് പ്രത്യുപകാരമായാണ് യു ഡി എഫ് സീറ്റ് വാഗ്ദാനം ചെയ്തത്. കോൺഗ്രസിൻ്റെ സീറ്റിൽ പൊതു സ്വതന്ത്രൻ എന്ന ലേബലിലാകും മത്സരിക്കുക. കോൺഗ്രസ് ലീഗ് നേതൃത്വവും വെൽഫയർ പാർട്ടി നേതാക്കളും മൂന്ന് വട്ടം ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്.

Post a Comment

0 Comments