തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ രണ്ട് ദിവസം താമസിച്ചതായി പൊലീസ് കണ്ടെത്തി. സുകാന്തുമായി ഇവർ താമസിച്ച ഹോട്ടലുകളിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം ഇവർ താമസിച്ചതിന്റെ വിശദാംശങ്ങൾ ഹോട്ടലിലെ രേഖകളിൽ നിന്ന് കണ്ടെത്തി.
യുവതിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നും സുകാന്ത് പൊലീസിനോട് വെളിപ്പെടുത്തി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് സുകാന്തുമായി ഇന്നലെ അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്നാട്ടിലും സുകാന്ത് സന്ദർശനങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് അവിടെയും തെളിവെടുപ്പ് നടത്തുന്നത്.
തമിഴ്നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി 21ന് പൊലീസ് സംഘം തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കും. രാജസ്ഥാനിലും തമിഴ്‌നാട്ടിലുമടക്കം നടത്തിയ സന്ദർശനങ്ങൾ, യുവതിയെ ഇയാൾ ചൂഷണം ചെയ്തതിന്റെ തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും. മറ്റ് യുവതികളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

0 Comments