പാലക്കാട്: മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി. നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിന് സമീപമുള്ള കൃഷിയിടത്തിൽ ഇന്ന് രാവിലെ കടുവയെ കണ്ടത്. 30മീറ്റർ മാത്രം അകലെയായിരുന്നു കടുവയെന്നും കടുവ ഓടി സമീപത്തുളള റബർ തോട്ടത്തിലേക്ക് കടന്നതായും സണ്ണി പറഞ്ഞു.
അതേസമയം തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ മംഗലംഡാം വനപാലകർ പടക്കംപൊട്ടിക്കുന്നതിനിടെ കടുവ സമീപത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് പോയി. തുടർന്നും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വനം വകുപ്പ് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

0 Comments