തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തയിൽ ഗൗരവം ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികൾക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി. എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നത്. അഴിമതി രഹിതമായ പ്രതിവിധി ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികൾ എടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധി നേരിടുന്നതായി വാർത്ത വന്നിരുന്നു.

0 Comments