കൽപ്പറ്റ : വയനാട്ടിലെ ന്യൂനപക്ഷമായ ജൈന മത ചരിത്രം പുസ്തകമായി. ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇതിനോടകം ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുള്ള അധ്യാപകനും എഴുത്തുകാരനുമായ അഞ്ചുകുന്ന് സ്വദേശി ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം മീഡിയ വിംഗ്സാണ് പ്രസിദ്ധീകരിച്ചത്. കൽപ്പറ്റ എസ്.കെ. എം.ജെ. സ്കൂളിലെ ജൂബിലി ഹാളിൽ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഐ. എസ്.ആർ.ഒ. എൻ.എസ്. ഐ.എൽ. മുൻ ചെയർപേഴ്സൺ സുമ ദേവകി റാം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.കെ.ജോണി പുസ്തകം പ്രകാശനം ചെയ്തു. എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന് അവതാരിക എഴുതിയ വി.വി. ജിനേന്ദ്ര പ്രസാദ്, ആമുഖം എഴുതിയ ജയകുമാർ കൂട്ടമുണ്ട എന്നിവർ പ്രഭാഷണം നടത്തി.
മുൻ ഹെഡ് മാസ്റ്റർ പി.ഒ. ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർ കെ.ഐ.ജയശങ്കർ പുസ്തകം പരിചയപ്പെടുത്തി. ജൈന സമാജം പ്രസിഡണ്ട് നേമി രാജ് മാസ്റ്റർ, വയനാട് വൈഷ്ണവ സമാജം പ്രസിഡണ്ട് ഇ.ജി. പ്രിയ രഞ്ജൻ ദാസ്, വള്ളിയൂർക്കാവ് ക്ഷേത്ര ട്രസ്റ്റി ഏച്ചോം ഗോപി, ഇ.ഡി. വെങ്കിടേശൻ, വി.വി നാരായണ വാര്യർ, ഉണ്ണികൃഷ്ണൻ നമ്പീശൻ, വി.കെ. സന്തോഷ് , അനന്തകൃഷ്ണ ഗൗഡർ, ധന്യ രാമ കൃഷ്ണൻ , പി.എം. രാമകൃഷ്ണൻ , പ്രേമ ചന്ദ്രൻ ചോമ്പാല , ദേവൻ മാസ്റ്റർ, കൃഷ്ണകുമാർ, ഡോ. നിർമൽ കുമാർ ശിവരാമൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

0 Comments