പനമരം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി പനമരം ജി എച്ച് എസ് എസിലെ ലഹരി വിരുദ്ധ ക്ലബ്ബായ "കൂട്ട്", ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വത്കരണ, നിയമ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശും ക്ലാസ് ഉദ്ഘാടനം സീനിയർ സിവിൽ ജഡ്ജ് അനീഷ് ചാക്കോയും നിർവ്വഹിച്ചു. ചടങ്ങിൽ മുനീർ, ഷീജ ജെയിംസ്, രമേഷ് കുമാർ, അസൈനാർ ബേബി ജോസഫ്, സജിമോൻ എന്നിവർ പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ വിജേഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

0 Comments