വെള്ളമുണ്ട: വെള്ളമുണ്ട ഡബ്ല്യു എം ഒ ഇംഗ്ലീഷ് അക്കാദമിയില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഇ കെ സല്‍മത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം എ.ബാവ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ചുമതലകള്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ നൗഷാദ് വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് സി.എച്ച് ഇബ്രാഹിം , പി.കെ ഷിജി , കെ.എ റഷീദ് , ഹാരിസ് മണിമ, നേഹ നിജാം തുടങ്ങിയവര്‍ പങ്കെടുത്തു. എം ശശി മാസ്റ്റര്‍ ,മുനീര്‍ വാഫി എന്നിവർ സംസാരിച്ചു.

0 Comments