നിർമല മാതാ പബ്ലിക് സ്കൂളിൽ ബക്രീദ് ആഘോഷം സംഘടിപ്പിച്ചു

 


ബത്തേരി : നിർമല മാതാ പബ്ലിക് സ്കൂളിൽ ബക്രീദ്   ആഘോഷം സംഘടിപ്പിച്ചു . ബക്രീദിന്റെ ആശയമായ ത്യാഗത്തെയും സ്‌നേഹത്തെയും വരവേറ്റ്    സ്കൂളിൽ സംഘടിപ്പിച്ച ഒപ്പനയും മധുര വിതരണവും കുട്ടികൾക്ക് അവിസ്മരണീയമായ മുഹൂർത്തമായി.സ്കൂൾ  മാനേജർ  ഫാദർ ലിൻസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.  സ്കൂൾ പ്രിൻസിപ്പൾ ഡോ . ഗീതാ തമ്പി  ബക്രീദ്  സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. പി.റ്റി.എ പ്രസിഡൻ്റ് വിനോദ് ചടങ്ങിൽ സംസാരിച്ചു. 

Post a Comment

0 Comments