കേളകം : എം.ജി .എം ശാലേം സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ റ്റി.വി ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യം വിശദീകരിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന് അദ്ധ്യാപിക സൗമ്യ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.
പരിസ്ഥിതി പ്രതിജ്ഞ ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു. അത് കൂടാതെ ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം , കൊളാഷ് നിർമ്മാണം എന്നിവ നടത്തുകയും ചെയ്തു.

0 Comments