ന്യൂഡൽഹി: വിദേശയാത്രക്കൊരുങ്ങി പ്രധനമന്ത്രി നരേന്ദ്ര മോദി. ജൂലൈ രണ്ട് മുതൽ പത്ത് വരെ അഞ്ച് രാഷ്ട്രങ്ങളാകും മോദി സന്ദർശിക്കുക. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. മോദിയുടെ ഭരണകാലത്തെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനങ്ങളിലൊന്നാണിത്. ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ചാണ് ഈ യാത്ര. അതേസമയം പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യമായാണ് മോദി ഘാന, നമീബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നി സ്ഥലങ്ങൾ സന്ദർശിക്കുന്നത്.
ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ ഘാന സന്ദര്‍ശനം. ഘാന സന്ദർശിച്ച അവസാന ഇന്ത്യൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു ആയിരുന്നു. കൂടാതെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 2009 ൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിച്ചിട്ടുണ്ട്. 2016 ൽ രാഷ്ട്രപതി പ്രണബ് മുഖർജി നമീബിയ സന്ദർശിച്ചിരുന്നെങ്കിലും, ആ രാജ്യം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദി. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം. വിവിധ മേഖലകളെ കുറിച്ചുള്ള ചർച്ചകളും പല പ്രധാന കാഴ്ച്ചക്കളും മോദി സന്ദർശനത്തിലൂടെ നടത്തും.
0 Comments