നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ



മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുമായി അൻവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായും അൻവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിലമ്പൂരിലെ യഥാർത്ഥ കലാശകൊട്ട് 19 ന് നടക്കുമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തകർ വോട്ട് ഉറപ്പിക്കുകയാണ്. എം സ്വരാജിന് 35000 വോട്ടിൽ കൂടുതൽ കിട്ടില്ല. മലയോര മേഖലയിൽ നിന്നും താമസം മാറിയവനാണ് സ്വരാജ് എന്നും അൻവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments