.
മാനന്തവാടി :- ലോക ലഹരി വിരുദ്ധ ദിനത്തിൽ ദ്വാരക പാസ്റ്ററൽ സെൻററിൽ വച്ച് മാനന്തവാടി രൂപ താ മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ, ലഹരി വിരുദ്ധ സംഗമം നടത്തി. സംഗമം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉത്ഘാടനം ചെയ്തു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് പങ്കെടുത്ത മദ്യവിരുദ്ധ പ്രവർത്തകർ, മേഖല ഡയറക്ടർമാർ, സിസ്റ്റേഴ്സ് വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാ സണ്ണി മഠത്തിൽ ക്ലാസ് നയിച്ചു.
ലഹരിക്കെതിരെ സർക്കാർ താൽക്കാലിക പ്രസ്താവന നടത്തി, അതിൻ്റെ മറവിൽ അതീവ രഹസ്യമായി ബിവറേജ് മദ്യഷാപ്പുകൾ തുറക്കാൻ നടത്തുന്ന നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തിൽ മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡൻ്റ് വി ഡി രാജു വല്യാറയിൽ അധ്യക്ഷ്യത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ സണ്ണി മഠത്തിൽ, ഫാ.ബാബു മൂത്തേടം, ഫാ. ബിജു തൊണ്ടിപറമ്പിൽ, മാനന്തവാടി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ, മാത്യു ആര്യപ്പള്ളി ഷാജി എൻ എം, ലില്ലി പെരുമ്പനാനിക്കൽ, ജോയി ചൂരനോലി, ബേബി പേടപ്പാട്ട്,ലിസി ക്കുവയ്ക്കൽ, മരിയ ഇഞ്ചിക്കാലായിൽ , റീത്ത സ്റ്റാൻലി, മാത്യു പുതുപറമ്പിൽ, സി. കാർമ്മൽ സിഎംസി എന്നിവർ പ്രസംഗിച്ചു.
.
0 Comments