അമ്പലവയൽ: അമ്പലവയൽ അടിവാരത്ത് ഇന്ന് രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് 9.30 ഓടെയാണ് സംഭവം.അമ്പലക്കുന്ന് ഉന്നതിയിലെ കുമാരൻ, കരിയംകാട്ടിൽ അനസൂയ എന്നിവർക്കാണ് പരിക്കേറ്റത്. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അനസൂയക്ക് നേരേ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയാണ് കുമാരന് കാലിനും കൈയ്ക്കും കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments