ജനകീയ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഴമാപിനികൾ സ്ഥാപിച്ചു




പേരാവൂർ :ജനകീയ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഴമാപിനികൾ സ്ഥാപിച്ചു. 2022 ഓഗസ്റ്റ് 1 നുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായ,പൂളക്കുറ്റി, വെള്ളറ, 25th മൈൽ, കുണ്ടല ചാപ്പ എന്നിവിടങ്ങളിലാണ്  ജനകീയ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഴമാപിനികൾ സ്ഥാപിച്ചത്. മഴ കനക്കുന്ന സാഹചര്യത്തിൽ മഴയുടെ അളവു രേഖപ്പെടുത്തുന്നത് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ നല്കാൻ ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ഹ്യൂം സെന്റർ ഫോർ ഇക്കോളജി & വൈൽഡ് ലൈഫുമായി സഹകരിച്ചാണ് ഇതു നടപ്പിലാക്കിയത്. 

സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും പഞ്ചായത്തധികൃതർ മഴമാപിനികൾ സ്ഥാപിച്ചിരുന്നില്ല. തുടർന്നാണ് ജനകീയ സമിതിയുടെ ഇടപെടൽ ഉണ്ടായത്. ജനകീയപ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് രാജു ജോസഫ് ബിനു മണ്ണാർതോട്ടം, സണ്ണി കിഴക്കേക്കര, ബാബു വെള്ളറ, സുജിഷ് പയ്യാനി മണ്ഡപത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

1 Comments