ഫിഫ ക്ലബ് വേൾഡ് കപ്പ്; ചെൽസിയെ വീഴ്ത്തി ബ്രസീലിയന്‍ ക്ലബ് ഫ്ലമിങോ

   

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ചെൽസിക്ക് തോൽവി. ബ്രസീലിയന്‍ ക്ലബ് ഫ്ലമിങോയോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചെൽസി തോൽവി വഴങ്ങിയത്. തുടർച്ചയായ രണ്ട് ജയങ്ങളോടെ ഫ്ലമിങോ ഗ്രൂപ്പ് ഡിയിൽ നിന്ന് നോകൗട്ട് ഉറപ്പിച്ചു. 13ാം മിനുട്ടില്‍ ചെല്‍സിയുടെ പെഡ്രോ നെറ്റോയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.

ഒന്നാം പകുതി വരെ ചെല്‍സിയായിരുന്നു മുന്നില്‍. രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനുട്ടില്‍ ബ്രൂണോ ഹെന്റിക്ക് സമനില നേടി. മൂന്ന് മിനിട്ടുകൾക്കകം ഡാനിലോയും 83ാം മിനുട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു.

അതേസമയം 68ാം മിനുട്ടില്‍ നിക്കോളാസ് ജാക്‌സണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത് ചെല്‍സിക്ക് തിരിച്ചടിയായി. തോൽവിയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി ചെൽസി ഗ്രൂപ്പിൽ രണ്ടാമതായി. നോകൗട്ടിലേക്ക് കടക്കാൻ എസ് ടുണീസുമായുള്ള അടുത്ത മത്സരം ചെൽസിക്ക് നിർണായകമാകും.

Post a Comment

0 Comments