വെള്ളമുണ്ട: നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും വെള്ളമുണ്ട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അന്താരാഷ്ട്രാ യോഗദിനാചരണം നടത്തി. വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച യോഗ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. താഹിർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി. അന്താരാഷ്ട്രാ യോഗാ ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ഡോ. റൈസാ കെ,അശ്വതി വി,ദിവ്യ എസ്, ശ്രേയ കെ എസ്, റൂബി ടി കെ,അലീന പീറ്റർ,ഹാരിസ് എം എന്നിവർ സംസാരിച്ചു.

0 Comments