ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മലിനീകരണം പ്രതിരോധം എന്ന വിഷയത്തില്‍; സെമിനാര്‍ നടത്തി

 


ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മലിനീകരണം  പ്രതിരോധം എന്ന വിഷയത്തില്‍ വയനാട് ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന സെമിനാര്‍ തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സൂന നവീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മോഹന്‍ദാസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ പി ദിനേഷ് , എന്‍ സി ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ ആര്‍ ദീപ , ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ സുഷമ, ജില്ലാ മീഡിയ & എജുക്കേഷന്‍ ഓഫീസര്‍ വിന്‍സന്റ് സിറിള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യകല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ എന്നിവർ സംസാരിച്ചു . തരിയോട് ഹെല്‍ത്ത് ബ്ലോക്കില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments