പട്ടികജാതി ക്ഷേമ സമിതി മാനന്തവാടി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി



മാനന്തവാടി: പട്ടികജാതി ക്ഷേമ സമിതി മാനന്തവാടി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജാതി സര്‍ട്ടിഫിക്കറ്റ് ആരുടെയും ഔദാര്യമല്ല അവകാശമാണ് എന്നെ മുദ്രവാക്യം ഉയര്‍ത്തി നടത്തിയ ധര്‍ണ്ണ പി.കെ.എസ്. ജില്ലാ പ്രസിഡന്റ് കെ. സുഗതന്‍ ഉദ്ഘാടനം ചെയ്തു. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ തുറന്നിട്ടും പല കുട്ടികള്‍ക്കും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് കാരണം കൂട്ടികളുടെ അവകാശങ്ങള്‍ നഷ്ടമാക്കുന്നു എന്നതായിരുന്നു പ്രതിഷേധം. ബോസ് ബത്തേരി, ഭാസി  പുല്‍പ്പള്ളി, തേറ്റമല ശിവകുമാര്‍, ടി.കെ.സുരേഷ്, കെ.വി.രാജു, മഞ്ചു മുത്തു എന്നിവർ  സംസാരിച്ചു.

Post a Comment

0 Comments