ദേശീയപാത രണ്ടത്താണിയിൽ തുടർച്ചയായി വാഹന അപകടം


മലപ്പുറം: ദേശീയപാത രണ്ടത്താണി ഭാഗത്ത് അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ ആംബുലൻസ് അപകടത്തിൽ പെട്ടിരുന്നു. ഇതേ സ്ഥലത്ത് ഇന്ന് ഒരു കാറും അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 11.40ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഇന്നലെ ദേശീയപാത രണ്ടത്താണിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണംവിട്ട് മറി ഞ്ഞത്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം. നെഞ്ചുവേദനയെ തുടർന്ന് കുറ്റിപ്പുറത്തുനിന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്ന ചിരട്ടക്കുന്ന് സ്വദേശി കുന്നത്ത് വളപ്പിൽ മാധവി (74), മകൻ രമേശ് ബാബു (50), ഡ്രൈവർ ചെമ്പിക്കൽ സ്വദേശി ജാഫർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ആറുവരി പാതയുടെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് മറിയുകയുമായിരുന്നു.

നാട്ടുകാർ വാഹനത്തിനുള്ളിൽ നിന്ന് മൂവരെയും പുറത്തെടുത്തു. തുടർന്ന് മറ്റൊരു ആംബുലൻസിൽ ഇവരെ കോട്ടക്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.

Post a Comment

0 Comments