സാമൂഹിക മാധ്യമം വഴി പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം; നാദാപുരത്ത് സഹോദരങ്ങളെ വെട്ടി അയൽവാസി

 



കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമ ഊരം വീട്ടിൽ നാസർ, സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസി ബഷീറാണ് ഇരുവരെയും വെട്ടിയതെന്നു പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമം വഴി സഹോദരങ്ങൾക്കെതിരെ ബഷീർ പോസ്റ്റ്‌ ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments