അക്കരെ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ ഉണ്ടായ ആക്രമണത്തിൽ കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ പ്രതിഷേധിച്ചു

 


കേളകം: അക്കരെ കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ സിനിമാ താരം ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ചതിൽ  കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ  പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഫോട്ടോഗ്രാഫറും കേളകം പ്രസ് ഫോറം ഭാരവാഹിയും, ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമായ സജീവ് നായരെയാണ് ഇന്ന് രാവിലെ കൊട്ടിയൂരിൽ എത്തിയ സിനിമാ താരം ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാവണമെന്ന് കേളകം പ്രസ് ഫോറം ആവശ്യപ്പെട്ടു.


Post a Comment

0 Comments