എം എസ് എഫ് ഹരിത കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും പ്രാർത്ഥനാ സദസും നടത്തി

 


കമ്പളക്കാട് : എം എസ് എഫ്  ഹരിത  കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും പ്രാർത്ഥനാ സദസും നടത്തി. ചടങ്ങിൽ  വാഹനാപകടത്തിൽ മരണപ്പെട്ട ദിൽഷാനയുടെ  അനുസ്മരണ  പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് 

വി പി  അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. റിൻഷാദ് അറക്ക അദ്ധ്യക്ഷത വഹിച്ചു. ടൗൺ ഖത്തീബ് ഉവൈസ് വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത് മുഖ്യപ്രഭാഷണം നടത്തി. സയാൻ പള്ളിപ്പറമ്പൻ, മുനീർ ചെട്ട്യാൻ കണ്ടി,  അജു സിറാജുദ്ദീൻ, പി ടി ഹാഷിം, അഫ്സൽ, ഷാഫി, യാസർ , ഷാമിൽ , നജാ ഫാത്തിമ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments