ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്. ഹസീനയ്ക്കുള്ള ശിക്ഷ വിധിച്ചത് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതൽ ശിക്ഷ പ്രാബല്യത്തിൽ വരുമെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ഹസീനയ്‌ക്കൊപ്പം ഷക്കീൽ അകന്ദ് ബുൾബുളിനെയും കോടതിയലക്ഷ്യ വിധി പ്രകാരം രണ്ട് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഷക്കീൽ അകന്ദ് ബുൾബുളുമായി ഹസീന നടത്തിയതായി പറയപ്പെടുന്ന ഫോൺ കോളിന്റെ ചോർച്ചയെ കേന്ദ്രീകരിച്ചാണ് കോടതിയലക്ഷ്യ കേസ് എന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ‘തനിക്കെതിരെ 227 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, അതിനാൽ 227 പേരെ കൊല്ലാനുള്ള ലൈസൻസ് തനിക്ക് ലഭിച്ചു’ എന്ന് ഹസീന പറഞ്ഞുവെന്നാണ് കേസിലുള്ളത്.
0 Comments