'അക്ഷരോന്നതി'-ഗോത്ര ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ കൈമാറി




വെള്ളമുണ്ട:'അക്ഷരോന്നതി' പദ്ധതിയുടെ ഭാഗമായി മർകസ് ലോ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗോത്ര ഗ്രന്ഥാലയങ്ങൾക്കായി നൽകുന്ന പുസ്തകങ്ങൾ കൈമാറി.

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം മാസ്റ്റർ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പി.ടി. സുഭാഷ് മർകസ് ലോ കോളേജിനുള്ള പ്രശംസപത്രം കൈമാറി.

എം. മണികണ്ഠൻ, എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ,ഗോകുൽ കെ,വി. കെ ശ്രീധരൻ,എം.ജെ ത്രേസ്യ, അഹമ്മദ് സ്വാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments