തരുവണ -കക്കടവ് -മുണ്ടക്കുറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി

 



തരുവണ: വളരെ എളുപ്പത്തിൽ കൽപ്പറ്റയുമായി ബന്ധപ്പെടാൻ പറ്റുന്ന തരുവണ -കക്കടവ് -മുണ്ടക്കുറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മുണ്ടക്കുറ്റി,വെണ്ണിയോട്,പള്ളിക്കുന്നു നിവാസികൾക്ക് എളുപ്പത്തിൽ തരുവണ,മാനന്തവാടി,കുറ്റിയാടി ഭാഗങ്ങളിലേക്ക് പോകാനും സാധിക്കുന്ന റോഡാണിത്.വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ കക്കടവ് പാലം യാഥാർഥ്യമായങ്കിലും അപ്പ്റോച് റോഡിന്റെ ടാറിങ് പണി കുറഞ്ഞ സ്ഥലത്തു കൂടി പൂർത്തിയായാൽ മാത്രമേ ബസ് യാത്ര അടക്കം വാഹനയാത്ര സുഗമമാകുകയുള്ളു വെന്നു യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു.കെ.വി.വി.എസ്.ജില്ലാ പ്രസിഡന്റ് ജോജിൻ.ടി.ജോയ് യോഗം ഉൽഘടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ,വൈസ് പ്രസിഡന്റ് മഹേഷ്,കെ.അബദുറഹ്‌മാൻ,ഉസ്മാൻ പള്ളിയാൽ പി.അമ്മദ്,ശ്രീധരൻ യദുപുത്ര,കമ്പ ഹാരിസ്,കരീം മലബാർ,കെ.ടി.ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു.പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു.

Post a Comment

0 Comments