ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് 1.62 കോടി രൂപയുടെ ഭരണാനുമതി

 



ഇരിട്ടി:ഇരിട്ടിയിലെ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കീഴൂർ വില്ലേജിൽ അഗ്നിരക്ഷാ സേനയ്ക്കായി കണ്ടെത്തിയ 40 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുക. ഓഫീസ് കം റെക്കോർഡ് റൂം, സ്റ്റേഷൻ ഓഫീസർ റൂം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റൂം, ലേഡീസ് റെസ്റ്റ് റൂം, കിച്ചൺ, ഡൈനിംഗ് റൂം, സ്റ്റോർ കം മെക്കാനിക് റൂം, കംപ്രസർ റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളടങ്ങുന്ന ആദ്യഘട്ട നിർമാണത്തിനാണ് ഭരണാനുമതി ലഭിച്ചത്. സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായാലുടൻ പ്രവൃത്തി ആരംഭിക്കുമെന്ന് സണ്ണി ജോസഫ് എം എൽ എ അറിയിച്ചു.

Post a Comment

0 Comments