കുറ്റ്യാട്ടൂരിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു




പരിയാരം: കുറ്റ്യാട്ടൂരിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ (39) ആണ് മരിച്ചത്. ഇരിക്കൂർ പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി വിജേഷാണ് ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. പൊള്ളലേറ്റ ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രവീണ മരിച്ചത്. 

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ വിജേഷിനും പൊള്ളലേറ്റിരുന്നു. യുവതിയുടെ വീട്ടിലെത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നു. വിജേഷിന്റെ നിലയും ഗുരുതരമാണ്.



Post a Comment

0 Comments