ആറളം:വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വിവിധ തരം കൂണുകളുടെ ആവാസകേന്ദ്രം കൂടിയായി മാറിയിരിക്കുന്നു. ആഗസ്റ്റ് 8, 9, 10 തീയ്യതികളിലായി വനം വകുപ്പ് ആറളം വൈൽഡ്‌ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയും കൂടിച്ചേർന്ന് ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ സർവ്വയിലാണ് കൂണുകളുടെ വൈവിധ്യം കണ്ടെത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ വരുന്ന പരിപ്പുതോട്, വളയംചാൽ, മീൻമുട്ടി, നരിക്കടവ് എന്നീ ഭാഗങ്ങളിലും, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുമായി 6 ക്യാമ്പുകളിലാ യാണ് സർവ്വെ നടത്തിയത്. ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിൽ ആദ്യമാ യിട്ടാണ് കൂണുകളുടെ സർവ്വെ നടത്തുന്നതും, സർവ്വെയിൽ Geastrum, Ophiocordiceps, Trametes sanguinee, Hygrocybe miniata, Cookiena, Auricularia delicata, Filoboletus manipularis, 5 Black wellmyces യിനം ഫംഗസും ഉൾപ്പെടെ 173 ഇനം സ്‌പീഷീസുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യയോഗ്യമായതും ഔഷധഗുണമുള്ളതും, ഭക്ഷ്യയോഗ്യമല്ലാത്ത കൊടുംവിഷമുള്ള കൂണുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ കൂണുകളും ആകൃതി, വലിപ്പം, ഗന്ധം, രുചി, ഘടന എന്നിവയിൽ വളരെയേറെ വ്യത്യസ്ഥ മാണ്. മാലിന്യങ്ങൾ വിഘടിപ്പിക്കൽ, പോഷക സൗക്ലിംഗ്, തുടങ്ങി ആവാസ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് കുണുകൾ. ആറളം വൈൽഡ്ലൈഫ് വാർഡൻ വി രതീശൻ്റെ മേൽനോട്ടത്തിൽ ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ രമ്യ രാഘവൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ ഷാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവ്വെയിൽ കൂണുകളിൽ വിദഗ്‌ധരായ ഡോ. ജിനു മുരളീധരൻ, ഹരികൃഷ്‌ണൻ എം.ടി, വ്യോം ഭട്ട്, ഡോ. ആര്യ സി.പി, ഡോ. ശീതൾ ചൗധരി, ഡോ. ഏല്യാസ് റാവുത്തർ എന്നിവർ ഉൾപ്പെ ടെയുള്ള 23 പേരും ആറളം റെയ്ഞ്ചിലെ ഫീൽഡ് ജീവനക്കാരും പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മഷ്റുംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയിൽ ഉള്ളത്
0 Comments