വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളില്‍ ജാഗ്രത വേണം: മന്ത്രി ഒ.ആര്‍ കേളു



വെള്ളമുണ്ട: വര്‍ദ്ധിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തില്‍ ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് പട്ടികജാതിപട്ടികവര്‍ഗ പിന്നോക്ക  ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ഇമ്മ്യൂണൈസേഷന്‍ ബ്ലോക്ക്, ടോയ്‌ലറ്റ് സമുച്ചയം, പഞ്ചായത്ത് തുക വകയിരുത്തി ലബോറട്ടറിയില്‍ സ്ഥാപിച്ച നൂതന ബയോകെമിസ്ട്രി അനലൈസര്‍, ജനറേറ്റര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ആശുപത്രി സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ജീവിതശൈലി രോഗങ്ങളും വര്‍ദ്ധിക്കുന്നു. മാറിയ ഭക്ഷണ രീതി മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റുകയാണെന്നും വ്യായമവും ഇലക്കറി ഭക്ഷണ രീതികളും ശീലമാക്കി വരാനിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി  പറഞ്ഞു. 

വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍, ഡെപ്യൂട്ടി  മെഡിക്കല്‍ ഓഫീസര്‍ ആന്‍സി മേരി ജേക്കബ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ  സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments