റിപ്പൺ : കിസാൻ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാൻ്റ് ഇൻ ഹാൻഡ് ഇന്ത്യ മൂപ്പൈനാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇന്ത്യ കോഫീ കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാമിൻ്റെ ഭാഗമായി കർഷകർക്ക് വിത്തുകളും, വളവും, തേനീച്ചകൾ ഉൾപ്പെടെയുള്ള പെട്ടികളും വിതരണം ചെയ്തു. ഹാൻ്റ് ഇൻ ഹാൻഡ് ഇന്ത്യ കോർഡിനേറ്റർ പി.കെ ഷമീൽ, കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ജ.സെക്രട്ടറി സൽമാൻ എൻ റിപ്പൺ എന്നിവർ നേതൃത്വം നൽകി.പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷം കൊണ്ട് വിവിധ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കുകയും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ ക്ലാസുകളും, സംവിധാനങ്ങളും നൽകുക എന്നതാണ് ലക്ഷ്യം.ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ്, ജെ.ഡി.ഇ പീറ്റസ്, ഐ. ഡി.എച്ച് എന്നീ കമ്പനികളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലും,കർണാടകയിലെ ഹസ്സൻ, ചിക്കമംഗളുരു, കൂർഗ് എന്നിവിടങ്ങളിലെ കാപ്പി കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മൂപ്പൈനാട് പഞ്ചായത്തിൽ നൂറ്റി അമ്പത് കർഷകർക്ക് ഇതിനോടകം കാപ്പി കൃഷി പരിശീലനം നൽകി കഴിഞ്ഞു. പരിശീലനം പൂർത്തിയാക്കുന്ന കർഷകർക്ക് ഘട്ടം ഘട്ടമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യും.കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാൻ പുതുക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ഭാരവാഹികളുമായി ബന്ധപ്പെടാൻ സാധിക്കുമെന്നും സംഘാടകർ അറിയിച്ചു.
0 Comments