ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം'; അടൂർ ഗോപാലകൃഷ്ണനെതിരെ മന്ത്രി ആർ.ബിന്ദു

 



തിരുവനന്തപുരം: സ്ത്രീകൾക്കും ദലിതർക്കും എതിരെ വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ''വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം''- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിലാണ് അടൂർ വിവാദ പരാമർശം നടത്തിയത്. സിനിമാ നിർമാണത്തിന് പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും ധനസഹായം നൽകുന്നതിന് എതിരെയാണ് അടൂർ വിമർശനമുന്നയിച്ചത്.

സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുത്. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിനിമയെടുക്കാൻ നൽകുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നൽകുന്നതിന് മുമ്പ് മൂന്ന് മാസത്തെ പരിശീലനം നൽകണമെന്നും അടൂർ പറഞ്ഞിരുന്നു.

Post a Comment

0 Comments