കളമശ്ശേരിയിൽ നവജാത ശിശുവിനെ അനധികൃതമായി കൈമാറി; യുവാവും യുവതിയും പിടിയിൽ

 



കൊച്ചി: കളമശ്ശേരിയിൽ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ യുവാവും യുവതിയും പിടിയിൽ. യുവാവിനെ റിമാൻഡ് ചെയ്തു. യുവതിയെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞിന്റെ അമ്മയായ 37കാരിയാണ് കേസിൽ ഒന്നാംപ്രതി. സുഹൃത്തും കുഞ്ഞിന്റെ പിതാവുമായ 41കാരൻ രണ്ടാംപ്രതിയുമാണ്. വിവാഹേതര ബന്ധത്തിൽ ജനിച്ച കുഞ്ഞിനെയാണ് ഇരുവരും ഉപേക്ഷിച്ചത്.

കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ബിഎൻഎസ് പ്രകാരവും കേസെടുത്തു.

Post a Comment

0 Comments