കര്‍ഷക കോണ്‍ഗ്രസ് കര്‍ഷക ദിനം കണ്ണീര്‍ദിനമായി ആചരിച്ചു

 



മാനന്തവാടി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ദ്രോഹം തുടരുന്നതായി ആരോപിച്ച് കര്‍ഷക കോണ്‍ഗ്രസ് കര്‍ഷക ദിനമായ ചിങ്ങം ഒന്ന് കണ്ണീര്‍ ദിനമായി ആചരിച്ചു. കര്‍ഷക കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് പി.എം ബെന്നി പ്രതിഷേധ സമരം ഉദ്ഘടനം ചെയ്തു. രാസവള വില വര്‍ദ്ധിപ്പിച്ചും, പലിശ രഹിത വായ്പ നിര്‍ത്തലാക്കിയും, ജപ്തി നടപടികള്‍ തുടര്‍ന്നും, കാലവര്‍ഷക്കെടുതിയുടെ നഷ്ടം നല്‍കാതെയും കര്‍ഷകദ്രാഹ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments