പാലക്കാട്: പാലക്കാട് മേപ്പറമ്പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചെന്ന് പരാതി. കുറിച്ചാംകുര്‍ശ്ലി സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.
പ്രദേശവാസികളായ ആഷിഫ് , ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രിയാണ് റഫീഖിന്റെ ഓട്ടോറിക്ഷ യുവാക്കള്‍ കത്തിച്ചത്.15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിന് പിന്നാലെയാണ് രാത്രി ഓട്ടോറിക്ഷ കത്തിച്ചത്.
0 Comments