ബംഗളൂരുവിൽ മലയാളി വിദ്യാർഥി ബലാത്സംഗത്തിനിരയായി; ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

 



ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർഥി ബലാത്സംഗത്തിനിരയായി. വിദ്യാർഥി പേയിങ് ഗസ്റ്റായി താമസിക്കുന്ന ഹോസ്റ്റലിന്റെ ഉടമ മുഹമ്മദ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോളദേവനഹള്ളിയിൽ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിയാണ് ബലാത്സംഗത്തിനിരയായത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അർധരാത്രി പെൺകുട്ടിയുടെ മുറിയിലെത്തിയ അഷ്‌റഫ് വിദ്യാർഥിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി നിർമാണം നടക്കുന്ന മറ്റൊരു ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പത്തുദിവസം മുമ്പാണ് പെൺകുട്ടി ഈ ഹോസ്റ്റലിലേക്ക് താമസം മാറിയത്. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ അഷ്‌റഫ്. ബംഗളൂരുവിലെ മറ്റൊരു ഹോസ്റ്റലിൽ ഹോസ്റ്റൽ ഉടമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്

Post a Comment

0 Comments