മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് (65 ) ആണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വെച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിക്ക് മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവം പുറത്ത് പറയരുതെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥിനി വിവരങ്ങള്‍ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം പറയുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
0 Comments