മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും: ബോധവല്‍ക്കരണം നല്‍കി

 




കല്‍പ്പറ്റ: മഞ്ഞപ്പിത്തത്തിനും വയറിളക്കരോഗങ്ങള്‍ക്കുമെതിരെ ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ ഭക്ഷണശാലകളിലും മാലിന്യനിര്‍മ്മാര്‍ജ്ജന മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പനമരം പഞ്ചായത്ത് ഹാളില്‍ വച്ച് ജില്ലാതല സാമൂഹ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ലോക ഹെപ്പറ്റൈറ്റിസ് , ഒ ആര്‍ എസ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ ടി സുബൈര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍, പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി പി വത്സല, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി എം ഫസല്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ വി കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍,പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കാളിയത്ത് എന്നിവര്‍ സംസാരിച്ചു. ബ്ലോക് എപിഡെമിയോളജിസ്റ്റ് ഡോ വി ആര്‍ രോഷിത, അര്‍ബന്‍ എപ്പിഡെമിയോളജിസ്റ്റ് ഡോ ഗാന സരസ്വതി, ജില്ലാ ആര്‍ ബി എസ് കെ കോഡിനേറ്റര്‍ ബിന്‍സി ബാബു എന്നിവര്‍ സാമൂഹ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. ജലജന്യ രോഗങ്ങളെകുറിച്ചുള്ള പ്രശ്‌നോത്തരി മത്സരം, പനമരം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ സംഗീത നൃത്ത ശില്‍പം എന്നിവ അരങ്ങേറി.

Post a Comment

0 Comments