എസ്ഐആ‌ർ ജോലി സമ്മർദം താങ്ങാനാകുന്നില്ല, ആത്മഹത്യ ഭീഷണി മുഴക്കി കോട്ടയത്തെ ബിഎൽഒ

 



കോട്ടയം: കോട്ടയത്ത് എസ് ഐ ആ‌ർ ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബൂത്ത് ലെവൽ ഓഫീസർ (ബി എൽ ഒ). പൂഞ്ഞാർ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബി എൽ ഒ ആന്‍റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം പങ്കുവെച്ചത്. തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ബി എൽ ഒ ആന്‍റണി ഓഡിയോ സന്ദേശത്തിൽ പറയുന്നത്. ഇടുക്കിയിൽ പോളി ടെക്നിക്ക് ജീവനക്കാരനാണ് ആന്‍റണി

Post a Comment

0 Comments