കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

 


കൗമാരത്തിന്റെ സർഗ്ഗ വസന്തം ഇന്ന് മിഴി തുറക്കും. ജില്ലയിലെ പതിനഞ്ച് സബ്ബ് ജില്ലകളിൽ നിന്ന് 319 ഇനങ്ങളിലായി 9000 ൽ അധികം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. യുപി വിഭാഗത്തിൽ 2100 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 4000 കുട്ടികളും ഹയർ സെക്കൻഡറിയിൽ 3300 കുട്ടികളും മത്സരിക്കും. നഗരത്തിലെ പ്രധാന സ്കൂളുകൾ, കളക്ടറേറ്റ് മൈതാനം, ടൗൺ സ്ക്വയർ ഉൾപ്പെടയാണ് വേദികൾ സജ്ജമാക്കിയത്. 240 വ്യക്തിഗത ഇനങ്ങളും 79 ഗ്രൂപ്പ് ഇനങ്ങളും ഉണ്ടാകും. കലോത്സവം ഇന്നുമുതൽ 22 വരെ വിവിധ  വേദികളിൽ അരങ്ങേറും.

 കലോത്സവത്തിനെത്തുന്നവർക്കായി  ദിവസവും 5000 പേർക്ക് പായസ മുൾപ്പെടെയുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. അതോടൊപ്പം പ്രഭാതഭക്ഷണവും വൈകുന്നേരം ചായയും കൊടുക്കും. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ്പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സമാപന സമ്മേളനം 22ന് വൈകുനേരം 4 മണിക്ക് സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ പി എസ് ഉദ്ഘാടനം ചെയ്യും.


Post a Comment

0 Comments