ഡിസംബർ 11 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ കേളകം പഞ്ചായത്തിലെ 14 വാർഡുകളിലുള്ള യുഡിഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കേളകം പഞ്ചായത്ത് സെക്രട്ടറിയും ഭരണാധികാരിയും ആയ എം പൊന്നപ്പന് മുന്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ യുഡിഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനം ആയി എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആദ്യം ഒന്നാം വാർഡ് കുണ്ടേരിയിലെ സ്ഥാനാർഥി വര്ഗീസ് ജോസഫ് നടപ്പുറം ആണ് പത്രിക സമർപ്പിച്ചത്. തുടർന്ന് ക്രമമനുസരിച്ച് 14 വാർഡുകളിലെ സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. പതിനാലു സ്ഥാനാർത്ഥികൾക്കും ആയി ഡെമ്മി സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തിലുറച്ചാണ് മലയോര മേഖലയിൽ കോൺഗ്രസ് ഇത്തവണ രംഗത്തുള്ളത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കും പ്രാധാന്യമുള്ള ഒരു സ്ഥാനാർത്ഥി പട്ടിക തർക്കമില്ലാതെ തയാറാക്കുന്നതിൽ കോൺഗ്രസ് ഇത്തവണ വിജയിച്ചു കഴിഞ്ഞു. തഴക്കവും പഴക്കവുമുള്ളവരെ നിലനിർത്തിയതിനൊപ്പം ബാക്കി 70 ശതമാനം സ്ഥാനാർത്ഥികളും ചെറുപ്പക്കാരും ഉന്നത വിദ്യാഭ്യസം നേടിയവരും കർഷക- തൊഴിലാളി പാരമ്പര്യമുള്ളവരുമാണ്. പാർട്ടി ഒറ്റക്കെട്ടായി സ്ഥാനാർത്ഥി നിർണയം നടത്തി. ഒറ്റക്കെട്ടായി നോമിനേഷനും നൽകി മുന്നേറുകയാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾക്കൊപ്പം ജനാവകാശ സംരക്ഷത്തിനാണ് കോൺഗ്രസ് ഇവിടെ മത്സരിക്കുന്നതെന്ന് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം പറഞ്ഞു.

0 Comments