കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ല-താലൂക്ക് തലത്തില്‍ ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സ്‌ക്വാഡിന് ചുമതല നല്‍കി.
ജില്ലാ സ്‌ക്വാഡ്
കെ എ എസ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ആന്‍ഡ് അപ്പലേറ്റ് അതോറിറ്റി (എല്‍ ആര്‍) കണ്ണൂര്‍ ഡോ സിബി എന്‍ ആണ് ജില്ലാ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ ചാര്‍ജ് ഓഫീസര്‍. ഫോണ്‍: 8921218055. അംഗങ്ങള്‍: കെ അസീമ്പു, ക്ലാര്‍ക്ക്, അപ്പലേറ്റ് അതോറിറ്റി (എല്‍ ആര്‍) കണ്ണൂര്‍, പി മനോജ്, ക്ലാര്‍ക്ക്, അപ്പലേറ്റ് അതോറിറ്റി (എല്‍ ആര്‍) കണ്ണൂര്‍, സി ഉഷ, സീനിയര്‍ ക്ലാര്‍ക്ക്, അപ്പലേറ്റ് അതോറിറ്റി (എല്‍ ആര്‍) കണ്ണൂര്‍, പി.കെ സൂര്യ, ക്ലാര്‍ക്ക്, അപ്പലേറ്റ് അതോറിറ്റി (എല്‍ ആര്‍) കണ്ണൂര്‍, എ പ്രജിത്ത്, അറ്റന്‍ഡര്‍, അപ്പലേറ്റ് അതോറിറ്റി (എല്‍ ആര്‍) കണ്ണൂര്‍, സി.പി, പ്രനീത് സിവില്‍ പോലീസ് ഓഫീസര്‍.
താലൂക്ക് സ്‌ക്വാഡ്
കണ്ണൂര്‍ താലൂക്ക്: പ്രേമന്‍ പി കെ, സീനിയര്‍ സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത്, കണ്ണൂര്‍-ചാര്‍ജ് ഓഫീസര്‍, ഫോണ്‍: 9446091144, പ്രദീപന്‍, ജൂനിയര്‍ സൂപ്രണ്ട്, പിഡബ്ല്യുഡി റോഡ് മെയ്ന്റനന്‍സ് ഡിവിഷന്‍, കണ്ണൂര്‍, അനില്‍ ഒ സി, ക്ലാര്‍ക്ക്, ഇറിഗേഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍, സജീവന്‍, ഓഫീസ് അറ്റന്‍ഡന്റ്, പിഡബ്ല്യുഡി സ്പെഷ്യല്‍ ബില്‍ഡിങ്സ് സെക്ഷന്‍, കണ്ണൂര്‍, ഭവിത്ത് ലാല്‍ കെ ടി, ഓഫീസ് അറ്റന്‍ഡന്റ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, അബിന്‍ കെ, സിവില്‍ പോലീസ് ഓഫീസര്‍.
തളിപ്പറമ്പ താലൂക്ക്: പ്രകാശന്‍ കെ വി, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍, എല്‍ എസ് ജി ഡി കണ്ണൂര്‍ -ചാര്‍ജ് ഓഫീസര്‍, ഫോണ്‍: 9446031238, സുരേഷ് ബാബു ടി, ജൂനിയര്‍ സൂപ്രണ്ട്, എല്‍ എസ് ജി ഡി, കണ്ണൂര്‍, വിമല്‍ കെ, ക്ലാര്‍ക്ക്, എല്‍ എസ് ജി ഡി, കണ്ണൂര്‍, രമേശന്‍ പി വി, ഓഫീസ് അറ്റന്‍ഡന്റ്, താലൂക്ക് ഓഫീസ്, തളിപ്പറമ്പ്, അഖിലേഷ്, ഓഫീസ് അറ്റന്‍ഡന്റ്, ഡിഇഒ ഓഫീസ്, തളിപ്പറമ്പ്, പവിത്രന്‍ കെ വി, കുടിയാന്മല പോലീസ് സ്റ്റേഷന്‍.
പയ്യന്നൂര്‍ താലൂക്ക്: സതീശന്‍ കെ വി, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍, എല്‍ എസ് ജി ഡി, കണ്ണൂര്‍ – ചാര്‍ജ് ഓഫീസര്‍ ഫോണ്‍: 7907521794, വിനോദ്കുമാര്‍ കെ കെ, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് പയ്യന്നൂര്‍, പീതാംബരന്‍ എം വി, ക്ലാര്‍ക്ക്, താലൂക്ക് ഓഫീസ് പയ്യന്നൂര്‍, രാഹുല്‍ സി എ, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്റ്, പെരിന്തട്ട വില്ലേജ്, അമല്‍ കെ, ഓഫീസ് അറ്റന്‍ഡന്റ്, വെള്ളൂര്‍ വില്ലേജ്, പയ്യന്നൂര്‍ താലൂക്ക് വിപിന്‍ പി, പെരിങ്ങോം പോലീസ് സ്റ്റേഷന്‍.
തലശ്ശേരി താലൂക്ക്: രത്നാകരന്‍ വി വി, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍, എല്‍ എസ് ജി ഡി, കണ്ണൂര്‍-ചാര്‍ജ് ഓഫീസര്‍, ഫോണ്‍: 9400533153, സുമേഷ് പി കെ, സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍, കോ-ഓപ്പറേറ്റീവ് വകുപ്പ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), തലശ്ശേരി, സത്യജിത്ത് ഐ കെ, ക്ലാര്‍ക്ക്, മൈനിംഗ് ആന്‍ഡ് ജിയോളജി, കണ്ണൂര്‍, സുഖിന്‍ എ, ഓഫീസ് അറ്റന്‍ഡന്റ്, മത്സ്യഭവന്‍, തലശ്ശേരി, വിപിന്‍ലാല്‍ പി പി, ലാബ് അസിസ്റ്റന്റ്, ജിവിഎച്ച്എസ്എസ് കതിരൂര്‍, നിധിന്‍ എം, സിവില്‍ പോലീസ് ഓഫീസര്‍.
ഇരിട്ടി താലൂക്ക്: സുജിത്ത് കുമാര്‍ പയ്യമ്പള്ളി, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍, എല്‍ എസ് ജി ഡി, കണ്ണൂര്‍-ചാര്‍ജ് ഓഫീസര്‍ ഫോണ്‍: 8943720049, വിജേഷ് എന്‍ ടി, ജൂനിയര്‍ സൂപ്രണ്ട്, ജോയിന്റ് ആര്‍ ടി ഒ, ഇരിട്ടി, മണി പി പി, ക്ലാര്‍ക്ക്, താലൂക്ക് ഓഫീസ് ഇരിട്ടി, നിജു പി വി, ഓഫീസ് അറ്റന്‍ഡന്റ്, ജി എച്ച് എസ് എസ് പെരിങ്കരി, ഷിന്റോ കെ സി, ഓഫീസ് അറ്റന്‍ഡന്റ്റ്, ജി യു പി എസ്, തലക്കാണി, ദില്‍രൂപ്, മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍.
തിരഞ്ഞെടുപ്പ് പ്രചാരണം ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് പരിശോധിക്കും
തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ പ്രധാന ഉത്തരവാദിത്തം. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗങ്ങള്‍, യോഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്ളക്സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം ഉറപ്പാക്കും.
നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.
അനധികൃതമായും അനുവദനീയമല്ലാത്ത രീതിയിലുമുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍ നിര്‍ത്തിവെപ്പിക്കും. അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ച ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇവ അനധികൃതമായി സ്ഥാപിച്ചതായി പൊതുജനം അറിയിക്കുന്ന പരാതികളും പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.

0 Comments