കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഒന്നാം ടെസ്റ്റ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആരവമെത്തുന്നത്. ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ശുഭ്മാൻ ഗില്ലിന്‍റെ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നത്.
പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 52 പോയന്‍റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ ഇന്ത്യ.

0 Comments