പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു. സംഭവ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു

0 Comments